ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പ് നടത്തിയ കേസിലും കാസര്‍കോട് സ്വദേശിയായ യുവാവ് മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: (www.kasargodvartha.com 30.08.2018) ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായ കാസര്‍കോട് സ്വദേശിയായ യുവാവ് മലപ്പുറത്ത് അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് വ്യാപകമായി പണം തട്ടിയത്. കാസര്‍കോട് മധൂരിലെ മുഹമ്മദ് അന്‍സാറാ (26)ണ് പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായത്. നിരവധി പേരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത ഇയാള്‍ക്കെതിരെ വ്യാപകമായ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചായിരുന്നു മുഹമ്മദ് അന്‍സാര്‍ വിവിധ ജില്ലകളിലുള്ള നിരവധിയാളുകളെ കബളിപ്പിച്ചിരുന്നത്. സിനിമയില്‍ അവസരം, വിദേശത്ത് ജോലി തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇയാള്‍ക്കെതിരെ 26 പരാതികള്‍ നിലവിലുണ്ടെന്നും പോലീസ് പറയുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിന് കൂട്ടായി ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവില്‍ വെച്ച് അന്‍സാറിനെ പിടികൂടുമ്പോള്‍ ഒരു പ്രമുഖ സീരിയല്‍ നടനും ഒപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Kasaragod, News, Arrest, Cheating: Kasaragod native arrested in Malappuram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?