മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം; ബസുകള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല, യാത്രക്കാര്‍ വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 07.08.2018) വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് പൂര്‍ണം. ബസുകള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. ഇതോടെ അത്യാവശ്യ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യവാഹനങ്ങളും ചില ഓട്ടോറിക്ഷാ തൊഴിലാളികളും മാത്രമാണ് നിരത്തിലിറങ്ങിയത്. ചരക്കു ലോറികള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമരാനുകൂലികള്‍ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. 

രാവിലെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വാഹനമില്ലാതെ ദുരിതത്തിലായി. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Keywords: Kasaragod, Kerala, news, Top-Headlines, Strike, Trending, Motor Vehicle strike affects normal life
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?