ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു: ഡ്രൈവർ ഇറങ്ങിയോടി
കാസർകോട് (www.evisionnews.): ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്തു തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ആയിരുന്നു അപകടം. മംഗളൂരു ഭാഗത്തു നിന്നും വരികയായിരുന്ന എം.എച്ച് 43 വി 9380 കാറാണ് അപകടത്തിൽപെട്ടത്. എൻജിനിൽ നിന്നും തീ ഉയർന്നതോടെ കാർ ഓട്ടോ സ്റ്റാന്റിന് പരിസരത്തു നിർത്തിയിട്ട ശേഷം ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. പരിസരവാസികളും ഫയർ ഫോഴ്‌സും ചേർന്നാണ് തീ കെടുത്തിയത്.
Powered by Info News For You

Comments
Post a Comment