ഏതു നിമിഷവും അപകടം കണ്‍മുന്നില്‍; സ്ഥലം വിട്ടു കൊടുക്കാത്തതിനാല്‍ പിഞ്ചുകുട്ടികളടക്കം കടന്നുപോകുന്ന സ്ഥലത്ത് പാലം നിര്‍മിക്കാന്‍ അനുവദിച്ച ഫണ്ട് ലാപ്‌സാവുന്നു

ആദൂര്‍: (www.kasargodvartha.com 13.08.2018) ഏതു നിമിഷവും അപകടം കണ്‍മുന്നില്‍ വന്നു പെടുമെന്ന ഭീതിയിലാണ് കാറഡുക്ക ചേടിക്കുണ്ട് പ്രദേശത്തെ ജനങ്ങള്‍. ചിലര്‍ സ്ഥലം വിട്ടു കൊടുക്കാത്തതിനാല്‍ പിഞ്ചുകുട്ടികളടക്കം കടന്നുപോകുന്ന കലുങ്ക് പൊളിച്ച് പാലം നിര്‍മിക്കാന്‍ അനുവദിച്ച ഫണ്ട് ലാപ്‌സാവുന്നതായി നാട്ടുകാര്‍ പറയുന്നു. കാറഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡും ഒമ്പതാം വാര്‍ഡും സംഗമിക്കുന്ന ആദൂര്‍ ചേടിക്കുന്ന് കൈതോട് പ്രദേശത്തെ ജനങ്ങളാണ് ഇപ്പോഴുള്ള യാത്രാ സൗകര്യത്തെ ഭീതിയോട് കാണുന്നത്. 
Kasaragod, Kerala, news, Adoor, Bridge, MLA, Fund, Accident prone in Karadukka; Over bridge in bad Condition

സ്‌കൂള്‍ കുട്ടികളും മദ്രസാ വിദ്യാര്‍ത്ഥികളുമടക്കം നൂറു കണക്കിന് ആളുകള്‍ കടന്നു പോകുന്ന സ്ഥലത്തെ പഴകി ദ്രവിച്ച് പൊളിഞ്ഞു വീഴാറായ കലുങ്ക് മാറ്റി പുതിയ പാലം നിര്‍മിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കുട്ടികള്‍ ഇതുവഴി നടന്നു പോകുമ്പോള്‍ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. 38 വര്‍ഷമായി ഈ കലുങ്ക് വഴിയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. ഇത് റോഡ് പാലമാക്കാന്‍ 25 ലക്ഷം രൂപ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരായ ചിലര്‍ വഴി വിട്ടു കൊടുക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് ഇപ്പോഴും ജനങ്ങള്‍ക്ക് ദുരിത യാത്ര നടത്തേണ്ടിവരുന്നത്. രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകരും അധികാരികളും ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adoor, Bridge, MLA, Fund, Accident prone in Karadukka; Over bridge in bad Condition
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?