വീട് തേക്കുന്നതിനിടെ ഷെയിഡ് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള് മരിച്ചു

കടുത്തുരുത്തി: (www.kvartha.com 29.08.2018) വീട് തേക്കുന്നതിനിടെ ഷെയിഡ് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള് മരിച്ചു. വീടിന്റെ നിര്‍മാണത്തിലിരുന്ന രണ്ടാം നിലയില്‍ തേപ്പ് ജോലിയിലേര്‍പ്പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ബംഗാള്‍ മുകുള്‍ദംഗ സ്വദേശികളായ കബീര്‍ (24), റബിയൂള്‍ (25) എന്നിവരാണ് മരിച്ചത്. കടത്തുരുത്തി കല്ലറ പെരുന്തുരുത്തില്‍ ഉച്ചയോടയായിരുന്നു അപകടം.

എല്‍ഐസി ഏജന്റായ പെരുന്തുരുത്ത് പൂപ്പള്ളില്‍ സതീഷിന്റെ വീട്ടിലാണ് അപകടമുണ്ടായത്. നിര്‍മാണം നടക്കുന്ന രണ്ടാം നിലയിലെ ചുമര്‍ തേക്കുന്നതിടിയില്‍ ഇവര്‍ നിന്നിരുന്ന ചൂളയും പലകയും ഉപയോഗിച്ച് നിര്‍മിച്ച തട്ട് ഒടിയുകയായിരുന്നു. ഇതോടെ താഴെ വീഴാതിരിക്കാന്‍ ഇരുവരും ഷെയ്ഡില്‍ പിടിച്ചതോടെ ഷെയ്ഡ് ഇടിഞ്ഞു കബീറും റബിയൂളും താഴേക്ക് പതിച്ചു. താഴെവീണ ഇവരുടെ മുകളിലേക്കാണ് ഷെയ്ഡ് വന്ന് പതിച്ചത്. ഇടിഞ്ഞ് വീണ കോണ്‍ക്രീറ്റ് കട്ടയുടെ അടിയില്‍പ്പെട്ടാണ് ഇരുവരും മരിച്ചത്.
Worker, Death, Work, Obituary, Kerala, News, Dies, 2 other state workers dies during work

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Worker, Death, Work, Obituary, Kerala, News, Dies, 2 other state workers dies during work 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?