തമിഴ്‌നാട്ടില്‍ നിന്നെത്തിയ അരി സൂക്ഷിക്കാന്‍ ബാര്‍ അസ്സോസിയേഷന്‍ ഹാള്‍ നല്‍കിയില്ല; കളക്ടര്‍ അനുപമ ഇടപെട്ട് പൂട്ട് പൊളിച്ചു

കലക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുനല്‍കിയില്ല. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നോട്ടീസ് നല്‍കിയ കളക്ടര്‍ ടിവി അനുപമ പൂട്ട് പൊളിച്ച് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചശേഷം കലക്ടര്‍ വേറെ താഴിട്ടുപൂട്ടി.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജില്ലാ കളക്ടറേറ്റില്‍ ശേഖരിച്ച അരിയുള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം അപര്യാപ്തമായ സാഹചര്യത്തില്‍ സിവില്‍ സ്റ്റേഷനിലെ തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണനും ജില്ലാ കളക്ടറുമായ ടി വി അനുപമ ചോദിച്ചത്.
എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ തയാറാവാതിരുന്നപ്പോഴാണ് കലക്ടര്‍ ടി.വി.അനുപമ പൂട്ടു പൊളിച്ചത്. മുറികളില്‍ തമിഴ്‌നാട്ടില്‍ നിന്നും സംഭാവനയായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്റെ ഈ നിഷേധ നിലപാട് സ്വീകരിച്ചത്.
Powered by Info News For You
Comments
Post a Comment