ചിറ്റാരിക്കാല്‍ കുന്നുങ്കൈയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു; രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം

ചിറ്റാരിക്കാല്‍: (www.kasargodvartha.com 13.08.2018) ചിറ്റാരിക്കാല്‍ കുന്നുങ്കൈ ജംഗ്ഷനില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ബസ് കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്.
Chittarikkal, Kunnumkai, Kasaragod, News, Road, Block, Fire Force, Land slide in Chittarikkal


തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പിന്റെ മുകളിലുള്ള വലിയ കുന്ന് അപ്പാടെ റോഡിലേക്ക് പതിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവർ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആരെങ്കിലും മണ്ണിനടയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ തിരച്ചിൽ നടത്തിവരുന്നതെന്ന് ചിറ്റാരിക്കാൽ പോലീസ് അറിയിച്ചു. ജെ സി ബി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിവരുന്നത്.

Chittarikkal, Kunnumkai, Kasaragod, News, Road, Block, Fire Force

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chittarikkal, Kunnumkai, Kasaragod, News, Road, Block, Fire Force, Land slide in Chittarikkal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?