രണ്ടാനച്ഛന്‍ അഞ്ച് മാസത്തോളം തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു; പതിനാലുകാരി ഗര്‍ഭിണിയായി
ദെവാസ്: (www.kvartha.com 02.08.2018) രണ്ടാനച്ഛന്റെ ലൈംഗീക പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി ഗര്‍ഭിണിയായി. മദ്ധ്യപ്രദേശിലെ ദെവാസിലാണ് സംഭവം. അഞ്ച് മാസത്തോളം രണ്ടാനച്ഛന്‍ കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയിരുന്നു. ഛര്‍ദ്ദിയേയും ശാരീരിക അസ്വാസ്ഥ്യത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറയുകയായിരുന്നു.
വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. മാതാവിനോട് പീഡന വിവരം പറഞ്ഞുവെങ്കിലും മാതാവിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവുമുണ്ടായില്ലെന്നും പെണ്‍കുട്ടി പറയുന്നു.
പ്രതി വിജയ് ബൈരാഗിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് പെണ്‍കുട്ടി. കുട്ടിയെ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The accused, Vijay Bairagi, has been arrested under Section 376 of the Indian Penal Code and relevant sections of the Protection of Children from Offences Act.
Keywords: National, Abuse, Pregnant

Powered by Info News For You

Comments
Post a Comment