ഫുജൈറയിലെ ഏത് ടൈപ്പിംഗ് സെന്ററില്‍ നിന്നും ആറ് മാസത്തെ തൊഴിലന്വേഷണ വിസ ലഭിക്കും

ഫുജൈറ: (www.kvartha.com 10.08.2018) അനധികൃത താമസക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള തൊഴിലന്വേഷക വിസ ഫുജൈറയിലെ ഏത് ടൈപ്പിംഗ് സെന്ററില്‍ നിന്നും ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിനെ സമീപിക്കേണ്ടതില്ല. ഇത്തരം അപേക്ഷകള്‍ ഇലക്ട്രോണിക്‌സ് സമ്പ്രദായം വഴി ടൈപ്പിംഗ് സെന്ററുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Gulf, UAE, VISA

ഔട്ട് പാസ് ലഭിച്ച അനധികൃത താമസക്കാര്‍ക്ക് ആ ദിവസം തന്നെ യാത്ര ചെയ്യാമെന്നും ജി എഫ് ആര്‍ എഫ് എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ അഹമ്മദ് അല്‍ സഗിരി പറഞ്ഞു.

പൊതുമാപ്പ് തേടിയെത്തുന്ന അനധികൃത താമസക്കാര്‍ക്കായി പുതിയ ഒരു ടെന്റുകൂടി സജ്ജീകരിക്കാന്‍ ഉത്തരവിട്ടതായി ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് പോര്‍ട്ട്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയീദ് ബിന്‍ രകന്‍ അല്‍ റഷീദി അറിയിച്ചു. കനത്ത ഹീറ്റില്‍ പുറത്തു ക്യൂ നില്‍ക്കാതിരിക്കാന്‍ ടെന്റിനുള്ളില്‍ തന്നെ അപേക്ഷകരെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലായിരിക്കും ടെന്റ് നിര്‍മ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എ സിയും വാട്ടര്‍ ഡിസ്‌പെന്‍സറും ടെന്റില്‍ ഉണ്ടായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Brigadier Saeed bin Rakan Al Rashedi, Director General of Foreign Affairs and Ports Affairs at the federal authority, ordered the directorate to set up a new tent to cater to the increasing number of illegals.

Keywords: Gulf, UAE, VISA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?