മഹാപ്രളയത്തില്‍ രക്ഷകനായി മാറിയ മത്സ്യത്തൊഴിലാളിക്ക് സ്വീകരണമേറ്റുവാങ്ങി മടങ്ങവെ വെട്ടേറ്റു
കരുനാഗപ്പള്ളി: (www.kvartha.com 26.08.2018) മഹാപ്രളയത്തില്‍ രക്ഷകനായി മാറിയ മത്സ്യത്തൊഴിലാളിക്ക് സ്വീകരണമേറ്റുവാങ്ങി മടങ്ങവെ വെട്ടേറ്റു. കരുനാഗപ്പള്ളി ആലപ്പാട്ടെ കാക്കതുരുത്ത് മണിമന്തിരത്തില്‍ ചിന്തു പ്രദീപി (27)നാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയില്‍ തിരുവോണ ദിവസം സംഘടിപ്പിച്ച മത്സ്യതൊഴിലാളികളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ, രാത്രി 9 മണിയോടെയാണ് ചിന്തുവിനെ ഒരു സംഘം ആളുകള്‍ കരുനാഗപ്പള്ളിയില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പരാതി.
ചിന്തുവിന്റെ വലതു കൈയിലെ നടുവിരല്‍ ആക്രമണത്തെ തുടര്‍ന്ന് അറ്റുപോയി. ഇടതുകൈയിലെ കൈപ്പത്തിക്കു താഴെ വെട്ടേറ്റ് ഒരു രക്തക്കുഴല്‍ മുറിഞ്ഞുപോയ നിലയിലാണ്. കൂടാതെ മൂന്നു ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളജിലും പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, Kollam, News, attack, Fishermen, Injured, hospital, Youth, YYouth attacked in Karunagappally

Powered by Info News For You

Comments
Post a Comment