പ്രമാദമായ കാടങ്കോട് മൂലക്കല്‍ രാജേഷ് വധം: ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ടാം പ്രതിയെ വെറുതെവിട്ടു

ചെറുവത്തൂര്‍: (www.kasargodvartha.com 21.08.2018) പ്രമാദമായ കാടങ്കോട് മൂലക്കല്‍ രാജേഷ് (28) വധക്കേസില്‍ ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. കാടങ്കോട്ടെ ടി.വി. വിശ്വംഭരനെ (50)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഓഗസ്റ്റ് 23ന് വിധിക്കും.

കേസിലെ രണ്ടാം പ്രതി കെ രാജനെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്ന മാടായി സുകുമാരനെ പോലീസ് മാപ്പുസാക്ഷിയാക്കിയിരുന്നു. 2007 ജൂലൈ 10നാണ് രാജേഷ് മടക്കര ഫിഷിംഗ് ഹാര്‍ബറില്‍ വെച്ച് കൊല്ലപ്പെട്ടത്. പിറ്റേ ദിവസം മടക്കര പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അസ്വാഭാവികമരണത്തിന്റെ പട്ടികയില്‍പ്പെടുത്തി തുടക്കത്തില്‍ പോലീസ് സംഭവത്തെ ലഘൂകരിക്കുകയും ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുപേര്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2008 മെയ് മാസമാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് സി.ഐയായിരുന്ന കെ വി വേണുഗോപാലാണ് കേസ് അന്വേഷണം നടത്തി മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും മൂന്നു പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത്.

മടക്കര ബോട്ടുജെട്ടിയില്‍ ബോട്ടില്‍ വെച്ച് മീന്‍ പൊരിക്കുകയായിരുന്ന മാടായി സുകുമാരന്‍, മൂലക്കാല്‍ രാജേഷ് എന്നിവരുമായി ഈ സമയം അവിടെയെത്തിയ വിശ്വംഭരന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇത് സംഘട്ടനത്തില്‍ കലാശിക്കുയും മുറിവേറ്റ രാജേഷിനെ പുഴയിലേക്ക് തള്ളിയിട്ടെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

2011 ലാണ് കോടതി അനുമതിയോടെ മൂന്നാം പ്രതിയെ മാപ്പു സാക്ഷിയാക്കിക്കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 50 ഓളം സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Crime, Murder-case, Kadangod Moolakkal Rajesh murder; First accused found Guilty, Second accused acquitted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?