ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു

പത്തനംതിട്ട: (www.kasargodvartha.com 27.08.2018) ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരണപ്പെട്ടു. ഇളകൊള്ളൂര്‍ പാറവിളയില്‍ സത്യന്റെ മകന്‍ എസ് ശരണ്‍ (19) ആണ് മരിച്ചത്. ചെന്നീര്‍ക്കര ഗവ. ഐടിഐ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. 20 ന് വാര്യാപുരത്ത് വെച്ചാണ് അപകടമുണ്ടായത്.

തെക്കേമല വഞ്ചിത്രയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ശരണ്‍ ഓടിച്ചിരുന്ന ബൈക്ക് ചെളിയില്‍ തെന്നി വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല.

സുഹൃത്ത് ജിന്‍സണ്‍ ജോണ്‍സണ്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ശരണിന്റെ സംസ്‌കാരം നടത്തി. ബിന്ദുവാണ് മാതാവ്. സഹോദരന്‍: ശരത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Camp, Top-Headlines, Food, Accidental-Death, Bike-Accident, Student, Students died in Bike accident. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?