പ്രളയ ഭൂമികയിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും 'ആശ്വാസം' ഒഴുകുന്നു

കാസര്‍കോട് (www.evisionnews.co): കേരളം ദുരന്തപ്പെയ്ത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ ദുരിതാശ്വാസത്തിന് കാസര്‍കോട്ടുകാരുടെ കൈകളും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് സഹായ ധനമായും നിത്യോപയോഗ സാധനങ്ങളായും മരുന്നുകളായും പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുസ്്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, ക്ലബുകള്‍ എന്നിവരും സഹായ ഹസ്തവുമായി കൈകോര്‍ത്തിട്ടുണ്ട്. തൃക്കരിപ്പൂരില്‍ ടൗണ്‍ ക്ലബ്, അല്‍ഹുദ ബീരിച്ചേരി, പടന്ന പഞ്ചായത്ത് യൂത്ത് ലീഗ്- മുസ്്‌ലിം ലീഗ്, കാഞ്ഞങ്ങാട് ബാവനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് എസ്.കെ.എസ്.എസ്.എഫ് അടക്കം നിരവധി സംഘടനകളാണ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ട് സാധനങ്ങളും മറ്റുസഹായങ്ങളും എത്തിച്ചത്. വയനാട്ടില്‍ കൃഷി പൂര്‍ണമായും നശിച്ച നിലയിലാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കുടിവെള്ളവും മുടങ്ങിയിട്ടുണ്ട്. കക്കൂസ് മാലിന്യം കിണറുകളില്‍ കലര്‍ന്നതിനാല്‍ കടുത്ത കുടിവെള്ള ക്ഷാമവും വയനാട് നേരിടുന്നുണ്ട്. ദിവസവും 19000ല്‍പരം ശുദ്ധജലം മാത്രം വയാനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ വേണമെന്നാണ് അവിടെ എത്തിയവര്‍ പറയുന്നത്.
മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം ജില്ലാ കമ്മിറ്റിയും ദുരിതാശ്വാസത്തിനായി സാമ്പത്തിക സഹായം നല്‍കാനായി ഫണ്ട് ശേഖരിക്കാന്‍ മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് മറ്റു പോഷക സംഘടനകളും ദുരിതാശ്വാസ സഹായ ഫണ്ടുകള്‍ ശേഖരിച്ചുവരുന്നു. ഇന്നലെ ജില്ലയിലെമ്പാടും ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടന്നു. പെരുന്നാള്‍ ദിവസത്തിലും ഫണ്ട് ശേഖരിക്കാന്‍ നിര്‍ദേശമുണ്ട്.
ക്രസന്റ്് ഇംഗ്ലീഷ് സ്‌കൂളില്‍ ഓണാഘോഷത്തിന് സ്വരൂപിച്ച കാല്‍ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എം.ബി.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്ളക്കുഞ്ഞി, വൈസ് പ്രസിഡണ്ട് സി. കുഞ്ഞബ്ദുള്ള ഹാജി പാലക്കി, സെക്രട്ടറി കെ. കുഞ്ഞി മൊയ്തീന്‍, സി. യൂസുഫ് ഹാജി, ടി. മുഹമ്മദ് അസ്്‌ലം, എ. ഹമീദ് ഹാജി, തെരുവത്ത് മൂസഹാജി, സുറൂര്‍ മൊയ്തു ഹാജി, കെ. ഹസന്‍, പി.പി കുഞ്ഞബ്ദുള്ള, ബി.എം മുഹമ്മദ് കുഞ്ഞി, പി.എം കുഞ്ഞബ്ദുള്ള ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, സി.എം ഖാദര്‍ ഹാജി, പാറക്കാട് മുഹമ്മദ് ഹാജി സംസാരിച്ചു.
> മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീലിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന 25,250 രൂപ പ്രിന്‍സിപ്പല്‍ ഉദയകുമാര്‍ എ.ഡി.എം എന്‍. ദേവീദാസിനെ ഏല്‍പ്പിച്ചു. പ്രളയം ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ കുട്ടനാട്ടിന് കൈതാങ്ങായി അരിയും മറ്റു അവശ്യ വസ്തുക്കളും ശേഖരിച്ചു നല്‍കിയിരുന്നു. ചേരങ്കൈ ഖിദ്മത്തുല്‍ ഇസ്്‌ലാം സംഘം വസ്ത്രം, തോര്‍ത്ത്, പേസ്റ്റ്, മരുന്നുകള്‍ തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ സ്വരൂപിച്ച് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ദുരിതബാധിതര്‍ക്കുള്ള സഹായധനം ദുബൈ കമ്മിറ്റി സെക്രട്ടറി സാജിദ് സൈലര്‍ സെക്രട്ടറി അമീറിന് കൈമാറി.
കോളിയടുക്കം ഗവ: യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷില്‍ന പിറന്നാള്‍ ആഘോഷത്തിന് കേക്ക് വാങ്ങാന്‍ സ്വരൂപിച്ച 1000രൂപ ആശ്വാസനിധിയിലേക്ക് നല്‍കി. സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ എ. പവിത്രന്‍ ഏറ്റുവാങ്ങി. അണിഞ്ഞ ആലിന്റടിയിലെ രത്‌നാകരന്‍- മിനി ദമ്പതികളുടെ മകളാണ് ഷില്‍ന.
തുണയായി സിറ്റി ഗോള്‍ഡും
കാസര്‍കോട്: പ്രളയ ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി സിറ്റിഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 5000 പുതപ്പ്, ബെഡ് ഷീറ്റ്, വസ്ത്രം, തോര്‍ത്ത്, മറ്റു നിത്യോപയോഗ സാധനങ്ങളുമായി ട്രസ്റ്റ് പ്രതിനിധികള്‍ ഇന്ന് ദുരന്ത ഭൂമിയിലേക്ക് പുറപ്പെടും.
പ്രസ് ക്ലബിന്റെ ദൗത്യത്തിന് വന്‍ ജനപിന്തുണ
കാസര്‍കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് വിഭവ സമാഹരണം നടത്തി ദുരന്തഭൂമിയില്‍ എത്തിച്ചുകൊടുക്കാനുള്ള കാസര്‍കോട് പ്രസ് ക്ലബിന്റെ ദൗത്യത്തിന് വന്‍ ജനപിന്തുണ. ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പണംസ്വരൂപിച്ച് വാങ്ങിയ പുതപ്പുകള്‍ പ്രസ് ക്ലബിനെ ഏല്‍പ്പിട്ടുണ്ട്. ഇതിനു പിന്നാലെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ അരമന ജ്വല്ലറി മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് സ്വരൂപിച്ച 18000രൂപ പ്രസ് ക്ലബിന് കൈമാറിയിട്ടുണ്ട്. പ്രസ് ക്ലബ് മുന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി മകന്റെ കല്യാണത്തിന്റെ തലേദിവസത്തെ ആഘോഷങ്ങള്‍ ഒഴിവാക്കി 10,000 രൂപ 23ന് വിവാഹ ദിവസം പ്രസ് ക്ലബ് ഭാരവാഹികളെ ഏല്‍പ്പിക്കും. തളങ്കര ദഖീറത്ത് സ്‌കൂളിലെ അധ്യാപകര്‍ ശേഖരിച്ച 40,000രൂപ ഉപയോഗിച്ച് വാങ്ങിയ സാധനങ്ങള്‍ കൈമാറി.
മലബാര്‍ ജലോത്സവത്തിന് സ്വരൂപിച്ച തുക

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
തൃക്കരിപ്പൂര്‍: മെട്ടമ്മല്‍ ബ്രദേര്‍സിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച നാലാമത് എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സ്വര്‍ണകപ്പിന് വേണ്ടിയുള്ള മലബാര്‍ ജലോത്സവം വള്ളംകളി മാറ്റിവെച്ചതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള ജനത ഒന്നടങ്കം അനുഭവിക്കുന്ന പ്രളയ ദുരന്തത്തെ തുടര്‍ന്ന് സഹജീവികള്‍ നേരിടുന്ന വിഷയങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വള്ളംകളി മാറ്റിവെച്ചതെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ജലോത്സവത്തിനായി ധനസമാഹരണം നടത്തിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ വി.വി സുബൈര്‍, ജുനൈദ്, സനൂപ്, കെ. സജീവന്‍ പങ്കെടുത്തു.
കനിവോടെ കാസര്‍കോട്
കാഞ്ഞങ്ങാട്: ജില്ലയിലെ ഒരുകൂട്ടം യുവാക്കള്‍ രൂപീകരിച്ച കനിവോടെ കാസര്‍കോട് എന്ന കൂട്ടായ്മയിലൂടെ ഒറ്റദിവസം കൊണ്ട് ആയിരക്കണക്കിന് സാധനങ്ങള്‍ സ്വരൂപിച്ചു. ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, കുടിവെള്ളം, മറ്റു നിത്യോപയോഗ സാധനങ്ങള്‍ ശേഖരത്തിലുണ്ട്. ഇവ കാഞ്ഞങ്ങാടെത്തിച്ച് പായ്ക്കറ്റുകളിലാക്കി രണ്ട് ടെമ്പോ വാനുകളില്‍ കയറ്റി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഒടയംചാലില്‍ നിന്നും പുറപ്പെട്ട വാഹനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. അനയ് മോന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മലയോരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ടു ടെമ്പോ വാഹനത്തിലായി സാധനങ്ങള്‍ സ്വരൂപിച്ച് ഉച്ചയോടെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു. കാസര്‍കോട് ഡോ. ഷെമീം, ബൈജു, ഒടയംചാലില്‍ കെ.ജെ സണ്ണി, സിസി ബെന്നി, റനീഷ് കണ്ണാടിപ്പാറ, കുമ്പളയില്‍ ഹമീദ് കാവില്‍, പെരിയയില്‍ അഹറസ്, കാഞ്ഞങ്ങാട് നബിന്‍, ജയേഷ്, നീലേശ്വരത്ത് സന്ദീപ്, ഹസീന, ചെറുവത്തൂരില്‍ ശ്രീനാഥ് ചീമേനി തൃക്കരിപ്പൂരില്‍ മുസ്തഫ നേതൃത്വം നല്‍കി. രതീഷ് അമ്പലത്തറ, സന്തോഷ് ഒടയംചാല്‍, ചന്ദ്രു വെള്ളരിക്കുണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു.

Powered by Info News For You
Comments
Post a Comment