മൊഗ്രാല്‍ പുത്തൂരില്‍ കുടുംബശ്രീയുടെ മഴപ്പൊലിമ

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തില്‍ കോട്ടക്കുന്ന് വയലില്‍ മഴപ്പൊലിമ-18 സംഘടിപ്പിച്ചു. എട്ട് ഏക്കറോളം തരിശ് ഭൂമിയിലാണ് കുടുംബശ്രി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. പുതുതലമുറക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ചളിനിറഞ്ഞ പാടത്ത് ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു. കര്‍ഷകരടക്കം നിരവധിപേര്‍ പാടത്ത് വിത്തിടാനെത്തി.

വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പെര്‍സണ്‍ നജ്മ ഖാദര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?