കോഴിക്കോട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍


കോഴിക്കോട് (www.evisionnews.co): കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളായ നടുവണ്ണൂര്‍ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഫഹ്മിദ (20), മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട് (21) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ വീട്ടില്‍ നിന്ന് പോയതാണ് മരിച്ച റിജോ റോബര്‍ട്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?