പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയില്‍; കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി
കൊച്ചി: (www.kvartha.com 18.08.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മോഡി. വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിയ മോഡി ശനിയാഴ്ച രാവിലെ ഏഴരയോടെ കൊച്ചിയിലെത്തി.
പ്രളയബാധിത പ്രദേശങ്ങള്‍ കാണാന്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടുവെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് കൊച്ചിയില്‍. ആകാശം മൂടിക്കെട്ടിയ നിലയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങളേയും കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രളയദുരിതം നേരിടുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ സഹായസഹകരണങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ തീരെ അപര്യാപ്തമാണെന്ന ആക്ഷേപങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
Keywords: Kerala, Floods

Powered by Info News For You

Comments
Post a Comment