ഓണം- ബക്രീദ്: കാഞ്ഞങ്ങാട്ട് വഴിയോര കച്ചവടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം
കാഞ്ഞങ്ങാട് (www.evisionnews.co): ഓണം ബക്രീദ് ഉത്സവ തിരക്കുമായി ബന്ധപ്പെട്ട് നഗരത്തില്‍ വഴിയോര കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അറിയിച്ചു. നഗരത്തിലെ ഫുട്പാത്തിലെ കച്ചവടങ്ങള്‍ ഒഴിപ്പിച്ച് വഴിയോര കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കും. സ്വകാര്യ വാഹനങ്ങളും നഗരത്തിലെ വ്യാപാരികളുടെയും ജീവനക്കാരുടെയും വാഹനങ്ങളും നഗരസഭ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇവ സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
വ്യപാര ഭവന് സമീപം, കോട്ടച്ചേരി കല്ലറക്കല്‍സ് ഗോള്‍ഡിന് ഏതിര്‍വശം, സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ട്, കൈലാസ് റോഡിന് സമീപത്തെ ഗ്രൗണ്ട്, മോത്തി സില്‍ക്ക് പിറക് വശത്തെ സ്ഥലം എന്നിവിടങ്ങളിലാണ് നഗരസഭ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ ടാക്സി സ്റ്റാന്റ് ഏകീകരിച്ച് അശോക് മഹല്‍ മുന്‍വശത്ത് പാര്‍ക്ക് ചെയ്യാനും ടവേര ഉള്‍പ്പെടെയുള്ള ടാക്സികള്‍ കാഞ്ഞങ്ങാട് സിറ്റി നേഴ്സിംഗ് ഹോമിനു സമീപത്തേക്ക് മാറ്റാനും തീരുമാനിച്ചു. ഉല്‍സവ സീസണ്‍ കഴിയുന്നതുവരെ കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയം ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment