ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് അസഭ്യവര്‍ഷവും മര്‍ദനവും; യുവാവിനെതിരെ പോലീസ് കേസ്

നീലേശ്വരം: (www.kasargodvartha.com 19.08.2018) ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് അസഭ്യവര്‍ഷവും മര്‍ദനവും. സംഭവത്തില്‍ ഡ്രൈവറുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറപ്പുറം സ്വദേശി ഹഫീസിനെ (21)തിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.


നീലേശ്വരം മേല്‍പ്പാലത്തിന് സമീപം രാവിലെ എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ സുരേഷിനെ അസഭ്യം പറയുകയും കൈക്ക് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bike, KSRTC-Bus, Driver, Assault, Police, Case, Neeleswaram, Youth, Arrest, Crime, KSRTC Driver assaulted; Case against youth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?