ഉത്പാദനച്ചെലവ് കൂടുന്നു, റബര്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
കോട്ടയം:(www.kvartha.com 07/08/2018) ഉല്പാദനച്ചെലവുമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ റബര്‍ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. പ്രധാന വരുമാന മാര്‍ഗമായ റബര്‍ ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് ചേക്കേറുന്നവര്‍ നിരവധിയാണ്. വന്‍കിട വ്യവസായികളെ സഹായിക്കുന്ന യു.പി.എ സര്‍ക്കാര്‍ തുടങ്ങിയ നയം നിലവില്‍ ബിജെപി സര്‍ക്കാരും തുടരുന്ന ഇറക്കുമതി നയമാണ് റബര്‍ കര്‍ഷകരെ മുഴുപ്പട്ടിണിയിലാഴ്ത്തിയിരിക്കുന്നത്. മെച്ചപ്പെട്ട റബര്‍ വില ലഭിച്ചിരുന്ന കാലത്ത് മരത്തില്‍ പ്ലാസ്റ്റികും ഷെയ്ഡുമെല്ലാം ഇട്ട് മഴക്കാലത്തും ടാപ്പിങ്ങ് സജീവമായിരുന്നു. ഒരു മരത്തിന് ശരാശരി ഈ പ്രവൃത്തിക്ക് 60 രൂപയ്ക്ക് മുകളില്‍ ചെലവ് വരുമെങ്കിലും ഒറ്റ ദിവസംപോലും ടാപ്പിങ്ങ് മുടക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. വില ഇടിഞ്ഞതോടെ കഥ മാറി. ഭൂരിപക്ഷം തോട്ടങ്ങളിലും ഇന്ന് ടാപ്പിങ് നടത്തുന്നില്ല. കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങള്‍ നിരവധിയാണ്.
ഒരു കിലോ റബറിന് 248 രൂപവരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് ലഭിക്കുന്നത് 100 മുതല്‍ 130 രൂപവരെ മാത്രം. ഒട്ടുപാലിന് 90 രൂപയുണ്ട്. റബറിന് വിലയിടിഞ്ഞെങ്കിലും ടാപ്പിങ്ങ് കൂലി പഴയതു തന്നെ. ഒരു മരത്തിന് ഒന്നര മുതല്‍ രണ്ടുരൂപവരെയാണ് ഇന്നും കൂലി. നൂറു മരത്തിന് ശരാശരി 10 ഷീറ്റ് ലഭിക്കുമെന്നായിരുന്നു കണക്ക്. ഒരു ഏക്കര്‍ തോട്ടത്തില്‍നിന്ന് 13 കിലോ വരെ ഷീറ്റ് ലഭിച്ചേക്കാം. ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പ് ചെയ്യുന്നത്. അങ്ങിനെ വരുമ്പോള്‍ മാസത്തില്‍ 15 ദിവസമേ ടാപ്പിങ് നടക്കൂ. നഷ്ടത്തിലേക്കുള്ള കണക്കുകള്‍ കര്‍ഷകര്‍ ഇങ്ങനെ നീളുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ ഉല്പാദനത്തിലും വലിയ ഇടിവും വന്നിരുക്കുന്നു.
ഒരേക്കര്‍ ഭൂമിയില്‍ 225 തൈകള്‍ വരെ നടാം. രണ്ടര അടി വിസ്തൃതിയുള്ള കുഴിയെടുക്കാന്‍ 30രൂപയാണ് കൂലി. തൈ നട്ട് കുഴി മൂടാന്‍ 20 രൂപയും. മുമ്പ് '105' ഇനത്തില്‍പ്പെടുന്ന മരങ്ങളാണ് കൃഷിചെയ്തിരുന്നത്. ഇപ്പോര്‍ പ്രാബല്യത്തിലുള്ളത് '415', '430' തുടങ്ങിയ ഇനങ്ങള്‍. '105' ഇനത്തിന് അഴുകല്‍ രോഗം കൂടുതലുള്ളതിനാല്‍ 15 ശതമാനം തൈകളും നശിച്ചുപോകും. വളര്‍ച്ച കൂടുതലുള്ള 430 ഇനത്തില്‍പ്പെടുന്ന മരങ്ങള്‍ ഒടിഞ്ഞുപോകുന്നതായി കാണുന്നുണ്ട്. ഒരു തൈക്ക് 55മുതല്‍ 60രൂപവരെയാണ് വില. ഒരു മരത്തില്‍നിന്ന് 25വര്‍ഷംവരെ ആദായമെടുക്കാം. സ്വന്തമായാണ് ടാപ്പുചെയ്യുന്നതെങ്കില്‍ 30 ഉം 40 ഉം വര്‍ഷങ്ങള്‍വരെ ഉല്‍പാദനമുണ്ടാവും. യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളാണ് സാധാരണ റബറിന് ഇടുന്നത്. ഒരേക്കര്‍ സ്ഥലത്ത് രണ്ട് ചാക്ക് വളം ഇടേണ്ടിവരും. വളത്തിന് മാത്രം നാലായിരത്തോളം രൂപ വേണ്ടിവരും. കൂലി ഇതിനു പുറമേയും നല്‍കും.ഇരുനൂറു രൂപ അടുത്ത് വില ഉറപ്പായില്ലെങ്കില്‍ റബര്‍ കൃഷി ചരിത്രമാകാന്‍ അധിക കാലം വേണ്ട.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kottayam, Farmers, Business,Rubber farmer's crisis

Powered by Info News For You

Comments
Post a Comment