മൂന്നാം തവണയും ഓയില്‍ മോഷ്ടിച്ചു; ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ ചോര്‍ത്തുന്ന വന്‍സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന

കുമ്പള: (www.kasargodvartha.com 09.08.2018) കുമ്പള പെര്‍വാര്‍ഡിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും മൂന്നാം തവണയും ഓയില്‍ മോഷ്ടിച്ചു. ഇത്തവണ നഷ്ടപ്പെട്ടത് 165 ലിറ്റര്‍ ഓയിലാണ്. നേരത്തെ രണ്ട് തവണ ഇതേ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷ്ടിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷ്ടിച്ചതായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

മുമ്പ് ഓയില്‍ ബോക്‌സ് കേടായപ്പോള്‍ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. 22,000 രൂപയുടെ ഓയിലാണ് ഇപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കെഎസ്ഇബി സെക്ഷന്‍ ഓഫിസര്‍ സുധീഷ് പറഞ്ഞു.



പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ കെസ്ഇബി അധികൃതര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇതിന് മുമ്പും നിരവധി ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും ഓയില്‍ മോഷ്ടിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇതിന് പിന്നില്‍ വന്‍ മോഷണ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. കെഎസ്ഇബിയുടെ അലൂമിനിയം കമ്പികളും പല സ്ഥലങ്ങളില്‍ നിന്നായി മോഷണം പോയിരുന്നു.




Keywords: Kerala, kasaragod, news, Robbery, Oil, Transformer, Kumbala, Police, Oil stolen from KSEB transformer 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?