സംഘപരിവാര്‍ ഭീഷണി; സ്വര്‍ണ്ണ ഭീമന്മാരായ ഭീമ മാതൃഭൂമിയിലെ പരസ്യം പിന്‍വലിച്ചു

കോഴിക്കോട്:(www.kvartha.com 05/08/2018) സോഷ്യല്‍ മീഡിയയിലെ അഭ്യര്‍ത്ഥന മാനിച്ച് മാതൃഭുമിയിലെ പരസ്യം പിന്‍വലിക്കുന്നുവെന്ന് സ്വര്‍ണ്ണ വ്യാപാര രംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സ്. എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനുപിന്നാലെ എഴുത്തുകാരനും പത്രത്തിനും എതിരെ കൂട്ടായ പ്രതിഷേധം ഉണ്ടായതോടെയാണ് പരസ്യം പിന്‍വലിക്കാന്‍ ഭീമ ജ്വല്ലറി തീരുമാനിച്ചത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

പത്രത്തില്‍ പരസ്യം നല്‍കിയ ഭീമ ജ്വല്ലേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂട്ടമായ അക്രമണമാണ് പ്രതിഷേധത്തെ തുടര്‍ന്നുണ്ടായത്. ഇതിനുപിന്നാലെയാണ് പരസ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നറിയിച്ച് ഭീമ ജ്വല്ലേഴ്‌സ് രംഗത്തെത്തിയത്. നോവലിലെ പരാമര്‍ശങ്ങള്‍ ഹിന്ദുമത ആചാരങ്ങളെ വൃണപ്പെടുത്തുന്നതും മത വിശ്വാസികളെ അവഹേളിക്കുന്നതുമാണെന്നും പറഞ്ഞാണ് സംഘപരിവാര്‍ നോവലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

News, Kozhikode, Kerala, Social Network, Facebook, Police, Ad pulled off by Bheema from Mathrubhumi


പ്രതിഷേധം ഉയര്‍ന്നതോടെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയെങ്കിലും പിന്നീട് ഡിസി ബുക്ക്‌സ് നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തമായി പോലീസ് കാവലാണ് ഡിസി ബുക്‌സിന്റെ ശാഖകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Social Network, Facebook, Police, Ad pulled off by Bheema from Mathrubhumi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?