രാജ്യാന്തര കോണ്‍ഫറന്‍സിലേക്ക് ഡോ. ഇസ്മായില്‍ ഷിഹാബുദ്ധീന്‍ തളങ്കരയും


കാസര്‍കോട് (www.evisionnews.co): ഒക്ടോബര്‍ 20മുതല്‍ അബുദാബിയില്‍ നടക്കുന്ന രാജ്യാന്തര മാനസികാരോഗ്യ കോണ്‍ഫറന്‍സിലേക്ക് കാസര്‍കോഡു തളങ്കര സ്വദേശിയും മനോരോഗ പുനരധിവാസ ചികിത്സാ വിദഗ്ദനും ഗവേഷകനുമായ ഡോ. ഇസ്മയില്‍ ഷിഹാബുദീന്‍ തളങ്കരയെ തിരഞ്ഞെടുത്തു. ഗള്‍ഫു നാടുകളിലെ മനോരോഗ പുനരധിവാസ ചികിത്സാരീതിയെ എങ്ങനെ വികസിപ്പിച്ചെടുക്കാമെന്നതും ഈ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നതിനെക്കുറിച്ചും ഡോ. ഐ.എസ്. തളങ്കര നടത്തിയ അവതരണം കഴിഞ്ഞ വര്‍ഷം ശ്രദ്ധ നേടിയിരുന്നു.

യേനപ്പോയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രഫസറായിരിക്കേ നടത്തിയ ഗവേഷണ പഠനങ്ങള്‍ക്ക് നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ദേശീയ പുരസ്‌ക്കാരവും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്‍ഡ്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെയും വേള്‍ഡ് അസോസിയേഷന്‍ ഓഫ് സൈക്യാട്രിക് റീഹാബിലിറ്റേഷന്റേയും ലൈഫ് ഫെല്ലോ കൂടിയാണ് ഡോ. ഐ.എസ്. തളങ്കര. ഡോ ആരിഫയാണ് ഭാര്യ. മകള്‍ ഈഷാ ഫെല്ലാ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?