എറണാകുളത്ത് പൂഴ്ത്തിവെയ്പ്പ് വ്യാപകം: രണ്ട് കടകള്‍ പൂട്ടി

കൊച്ചി: (www.kasargodvartha.com 20.08.2018) പ്രളയം കൂടുതല്‍ നാശം വിതച്ച എറണാകുളം ജില്ലയില്‍ പൂഴ്ത്തിവെയ്പ്പ് വ്യാപകം. ക്യാമ്പുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവെയ്പ്പും വില വര്‍ധനയും. കാക്കനാട് വീക്കിലി സൂപ്പര്‍ മാര്‍ക്കറ്റില്‍ അരി, പഞ്ചാസാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് പത്ത് രൂപ കൂട്ടിയാണ് വിറ്റിരുന്നത്.

ആളുകളുടെ പരാതിയെ തുടര്‍ന്നു അധികൃതര്‍ സ്ഥലത്തെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഇടപ്പള്ളിയില്‍ ഒരു പച്ചക്കറി കടയിലുമാണ് സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്. ഇതും അധികൃതര്‍ പൂട്ടിച്ചു. നിരവധി വ്യാപാരികള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെ ദുരിതമേഖലകളില്‍ ഭക്ഷണസാധനങ്ങള്‍ സംഭാവനകള്‍ നല്‍കുമ്പോഴാണ് ചിലര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Ernakulam, Kochi, Shop owners Hiding food items in Ernakulam; 2 Shops closed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?