റെക്കോര്‍ഡുകള്‍ ഭേദിച്ച് നീന്തല്‍ കുളത്തിലെ താരറാണി; സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലിയാനയ്ക്ക് വ്യക്തിഗത ചാമ്പ്യന്‍പട്ടം, തിരുത്തിയെഴുതിയത് നാല് റെക്കോര്‍ഡുകള്‍

തിരുവനന്തപുരം: (www.kasargodvartha.com 07.08.2018) സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് നീന്തല്‍ കുളത്തിലെ താരറാണി ലിയാന ഫാത്വിമ ഉമര്‍. നാല് റെക്കോര്‍ഡുകളോടെ 33 പോയിന്റുമായി വനിതാ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനുമായി.

ആറ് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ലിയാന ഫാത്വിമ കരസ്ഥമാക്കിയത്. 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക്, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ എന്നിവയിലാണ് പുതിയ റെക്കോഡിട്ടത്.
 എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ റിവര്‍ ഡൈലില്‍ ഉമര്‍ നിസാര്‍- റാഹില നിസാര്‍ ദമ്പതികളുടെ മകളാണ്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശിയാണ് ഉമര്‍ നിസാര്‍. സന്തോഷ് കുമാര്‍ ആണ് ലിയാനയുടെ പരിശീലകന്‍. സെപ്റ്റംബറില്‍ തിരുവനന്തപുരത്തു നടക്കുന്ന ദേശീയ മത്സരങ്ങളില്‍ ലിയാന കേരളത്തെ പ്രതിനിധീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thiruvananthapuram, Top-Headlines, Kochi native Liyana Fathima swept rivals away in the butterfly and freestyle races of the state meet, Breathless she swam, to the top of the podium
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?