കൊലയിലെത്തിച്ചത് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം: മഞ്ചേശ്വരത്ത് സി.പി.എം ഹര്‍ത്താല്‍

കാസര്‍കോട് (www.evisionnews.co): ഉപ്പള സോങ്കാലില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടത് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പോലീസ്. സോങ്കാല്‍ സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ അശ്വതാണ് കുത്തിയതെന്നും പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് അക്രമംനടത്തിയത്. അക്രമികള്‍ ഉപേക്ഷിച്ചെന്ന് കരുതുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം അരുംകൊലയില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സിപി.എം പ്രവര്‍ത്തകനും സോങ്കാല്‍ സ്വദേശിയുമായ സിദ്ദീഖാ (21) ഞായറാഴ്ച രാത്രി അക്രമത്തിനിരയായത്. ബൈക്കിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 1.30 മണിയോടെ മണിയോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരന്‍, കുമ്പള സി.ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?