പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി; ഭക്ഷണവും വെള്ളവും ഇല്ല, ഓക്‌സിജന്റെ അളവ് കുറയുന്നു
പത്തനംതിട്ട: (www.kvartha.com 16.08.2018) കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ഭക്ഷണവും വെള്ളവും ഇല്ലാതെ 80 ഓളം രോഗികളാണ് ആശുപത്രിയില്‍ കിടന്ന് വലയുന്നത്. ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിലാണ് രോഗികള്‍ കുടുങ്ങിക്കിടക്കുന്നത്.
ആശുപത്രിയിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, ആലുവ തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടുകളിലൊക്കെ വെള്ളം കയറിയതിനെ തുടര്‍ന്ന് പലരും മുകള്‍നിലയില്‍ കഴിയുകയാണ്. കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പലര്‍ക്കും സഹായത്തിനായി ഫോണ്‍ ചെയ്യാന്‍ പോലും കഴിയുന്നില്ല. കനത്ത മഴയില്‍ ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടു. റോഡുകളും നിരത്തുകളുമെല്ലാം വെള്ളത്തിനടിയിലായി.

Keywords: Massive rescue operation on in Pathanamthitta,Pathanamthitta, News, Hospital, Food, Water, Patient, Treatment, Trending, Kerala.
Powered by Info News For You

Comments
Post a Comment