തെയ്യത്തിന് ഊരുവിലക്ക്; റോഡില്‍ തടഞ്ഞ് അനുഗ്രഹം വാങ്ങി ഭക്തര്‍

കരിന്തളം: (www.kasargodvartha.com 13.08.2018) പൂരക്കളി പണിക്കര്‍ക്ക് പട്ടുംവളയും നല്‍കാന്‍ തീരുമാനിക്കുകയും പിന്നീട് ഇത് നല്‍കാതെ വിവാദം സൃഷ്ടിക്കുകയും ചെയ്ത അണ്ടോളില്‍ ക്ഷേത്രം ഭാരവാഹികളുടെ വക കര്‍ക്കിടകം തെയ്യത്തിന് ഊരുവിലക്ക്. കര്‍ക്കിടകത്തില്‍ ആധിവ്യാധികളകറ്റി നാടിനും നാട്ടാക്കും ഐശ്വര്യം പകരാനെത്തുന്ന കര്‍ക്കിടക തെയ്യത്തിനാണ് അണ്ടോള്‍ കുന്നുമ്മല്‍ പുതിയറക്കാല്‍ ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ഐശ്വര്യ ദേവനായ ആടിവേടന്‍ തെയ്യം വീട്ടിലെത്തി നൃത്തം വെച്ചാല്‍ മഹാമാരികളന്ന് ദാരിദ്ര്യം തുടച്ചുമാറ്റുമെന്നാണ് ഹൈന്ദവ വിശ്വാസം.

എന്നാല്‍ ഇത്തവണ എല്ലാ വീടുകളിലും തെയ്യം സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ക്ഷേത്രം സെക്രട്ടറിയും പ്രസിഡണ്ടും തെയ്യംകെട്ടുകാരോട് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. തെയ്യം സന്ദര്‍ശിക്കേണ്ട വീടുകളുടെ ലിസ്റ്റ് എഴുതി ക്ഷേത്രം ഭാരവാഹികള്‍ തെയ്യംകെട്ടുകാര്‍ക്ക് നല്‍കി ഈ ലിസ്റ്റിലുള്ള വീടുകളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ എന്നും കര്‍ശന നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഇതേ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരുവിഭാഗം ഭക്തന്മാര്‍ ആടിവേടനെ റോഡില്‍ തടഞ്ഞു നിര്‍ത്തി അനുഗ്രഹം വാങ്ങിയാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാടിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്. നേരത്തെ ക്ഷേത്രത്തിലെ പൂരക്കളി പണിക്കറായിരുന്ന നീലേശ്വരം പാലക്കാട്ടെ മോഹനനെ പട്ടുംവളയും നല്‍കി ആദരിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയും പട്ടും വളയും നല്‍കിയില്ലെന്ന് മാത്രമല്ല, പണിക്കര്‍ക്ക് പ്രതിഫലം പോലും നല്‍കാതെ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു.

സിപിഎമ്മിന് മേധാവിത്വമുള്ള ക്ഷേത്രം ഭരണസമിതി മോഹനന്‍ പണിക്കര്‍ കോണ്‍ഗ്രസ് അനുഭാവി ആയതുകൊണ്ടാണ് പട്ടും വളയും നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. മോഹനന്‍ പണിക്കരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് വേളൂരിലെ ഭക്തരില്‍ ഒരു വിഭാഗം ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് കര്‍ക്കിടക തെയ്യത്തിന് ക്ഷേത്രം ഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഊരുവിലക്ക് നിയമം മൂലം ശക്തമായി നിരോധിച്ച കാലഘട്ടത്തില്‍ തെയ്യത്തിനെ ഉപയോഗിച്ച് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് പ്രാകൃതവും കാടത്തവുമാണെന്ന് ക്ഷേത്രം സേവ് ഫോറം ആരോപിച്ചു. ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ക്കിടക തെയ്യത്തില്‍ നിന്നും ഭക്തര്‍ റോഡില്‍ നിന്നും അനുഗ്രഹം വാങ്ങുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Karinthalam, Forbidden for Theyyam; Devotees blocked in Road
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?