മോഹന്‍ ലാലിന് നേര്‍ക്ക് 'കൈ തോക്ക്' ചൂണ്ടി അലന്‍സിയര്‍; ദൃശ്യങ്ങള്‍ കണ്ട് അവാര്‍ഡ് ദാന വേദിയിലിരുന്ന് ചിരിച്ച് മുഖ്യനും അതിഥികളും; ചെയ്തത് ഓര്‍മ്മയില്ലെന്ന് അലന്‍സിയര്‍
തിരുവനന്തപുരം: (www.kvartha.com 09.08.2018) സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലന്‍സിയറുടെ വേറിട്ട പ്രതിഷേധം. ചടങ്ങില്‍ മോഹന്‍ ലാലിനെ മുഖ്യാതിഥിയാക്കി സര്‍ക്കാര്‍ ക്ഷണമുണ്ടായപ്പോള്‍ മുതല്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടേയും പ്രതിനിധിയായാണ് മോഹന്‍ ലാല്‍ പങ്കെടുക്കുന്നതെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരിന്നു. ഇതിനിടയിലാണ് പുരസ്‌കാര ചടങ്ങിനിടയില്‍ അലന്‍സിയറുടെ പ്രതിഷേധം.
മോഹന്‍ ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വേദിക്ക് സമീപമെത്തിയ അലന്‍സിയന്‍ കൈവിരലുകള്‍ മടക്കി തോക്കുപോലെയാക്കി മോഹന്‍ ലാലിന് നേര്‍ക്ക് രണ്ട് വട്ടം നിറയൊഴിക്കുന്നതായി കാണിക്കുകയായിരുന്നു. അലന്‍സിയര്‍ സ്റ്റേജിലേയ്ക്ക് കയറാന്‍ ശ്രമിച്ചതോടെ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പോലീസുകാരും അലന്‍സിയറെ തടഞ്ഞ് പുറത്തേയ്ക്ക് കൊണ്ടുപോയി.
അലന്‍സിയറുടെ പ്രവൃത്തി കണ്ട് മുഖ്യനും വേദിയിലിരുന്ന മുരളീധരനും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചിരിച്ചതും ശ്രദ്ധേയമായി. തന്റെ പ്രവൃത്തിയില്‍ പ്രതിഷേധ സൂചകമായി ഒന്നും കാണേണ്ടെന്നാണ് അലന്‍സിയര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ആ സമയത്ത് എന്താണ് ചെയ്തതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും അലന്‍സിയര്‍ പറയുന്നു.
ഈ വര്‍ഷത്തെ സ്വഭാവ നടനുള്ള പുരസ്‌കാരം അലന്‍സിയര്‍ക്കാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Cine awards, Alencier

Powered by Info News For You

Comments
Post a Comment