എയിംസ് കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പി കരുണാകരന്‍ എംപി രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 04.08.2018) എയിംസ് കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കാസര്‍കോട് എംപി പി കരുണാകരന്‍ രംഗത്ത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരളത്തിന് അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫും, എല്‍ഡിഎഫും ഒരേ പോലെ ഇതു സംബന്ധിച്ച് നിവേദനങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് മെഡിക്കല്‍ കോളജോ എയിംസോ കാസര്‍കോടിന് അനുവദിക്കണമെന്ന നിവേദനവുമായി മൂന്ന് എംപിമാര്‍ ഉള്‍പ്പെടെ സര്‍വ്വകക്ഷി പ്രതിനിധി സംഘം കേന്ദ്രമന്തി ജെ പി നദ്ദയെ കണ്ടിരുന്നു. അപ്പോള്‍ മന്ത്രി പ്രതിനിധി സംഘത്തോട് പറഞ്ഞത് ഗവണ്‍മെന്റ് നയമനുസരിച്ച് എയിംസ് കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എവിടെയാണ് വേണ്ടതെന്ന് സംസ്ഥാന ഗവണ്‍മെന്റാണ് അറിയിക്കേണ്ടത്. എന്നാല്‍ എയിംസ് തന്നെ കേരളത്തില്‍ ഇല്ല എന്ന മന്ത്രിയുടെ മറുപടി വിചിത്രമാണ്. സംസ്ഥാന സര്‍ക്കാരിന് നേരത്തെ നല്‍കിയ ഉറപ്പ് എയിംസ് അനുവദിക്കുമെന്നായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കണമെന്നും പി കരുണാകരന്‍ എം പി ആവശ്യപ്പെട്ടു.



Keywords: Kerala, kasaragod, news, hospital, Medical College, P.Karunakaran-MP, LDF, BJP,  P Karunakaran MP protest against union minister on AIIMS issue 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?