വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി

എറണാകുളം: (www.kvartha.com 13.08.2018) വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. ശ്രീജിതിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നേരത്തെ സിബിഐ അന്വേഷണ ആവശ്യം സിംഗിള്‍ ബഞ്ച് നിരസിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് അഖില ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവില്‍ സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി തള്ളി. ഈ ഘട്ടത്തില്‍ സിബിഐ അഭിപ്രായം പറയേണ്ടെന്നും കോടതി വ്യക്തമാക്കി.

അന്വേഷണം സി ബി ഐയെ ഏല്‍പ്പിച്ചിട്ടില്ലന്നും നിയുക്ത ഏജന്‍സി കേസിന്റെ ന്യായങ്ങളിലേക്ക് കടക്കുന്നത് ഉചിതമല്ലന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക സംഘത്തിന് അന്വേഷണം അന്തിമഘട്ടത്തിലാണന്നും എസ്ഐ അടക്കം എട്ട് പോലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി അപ്പീല്‍ തള്ളിയത്.


Keywords: Kerala, Ernakulam, News, CBI, High Court, Custody, Dead, Murder, Police, investigation-report, Varappuzha Custody death: The HC rejected the appeal of the CBI seeking probe  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?