എസ്‌ഐമാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും; പരീക്ഷ പാസായാല്‍ മാത്രം സിഐ ആയി സ്ഥാനക്കയറ്റം
തിരുവനന്തപുരം: (www.kvartha.com 12.08.2018) സി ഐ ആയി സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ഇനി എസ്‌ഐമാര്‍ക്ക് പരീക്ഷ ജയിച്ചേ മതിയാകൂ. ഡിജിപിയാണ് എസ്‌ഐമാര്‍ക്ക് പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും നടപ്പിലാക്കുന്നത്. പരീക്ഷ പാസ്സായെങ്കില്‍ മാത്രമേ ആഭ്യന്തരവകുപ്പ് സിഐമാരായി സ്ഥാനക്കയറ്റം അംഗീകരിക്കുകയുള്ളൂ.
ഡിജിപിയുടെ പരിഷ്‌കാരത്തിനെതിരെ പോലീസുകാര്‍ക്ക് അമര്‍ശമുണ്ട്. സിഐമാരായി സ്ഥാനക്കയറ്റം കാത്തിരിക്കുന്ന 268 എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനവും പരീക്ഷയും നടത്താനാണ് തീരുമാനം. യോഗയും കായിക പരിശീലനവും കൂടാതെ നിയമം, ഫോറന്‍സിക്, സൈബര്‍ വിഷയങ്ങളിലാണ് നാല് ദിവസത്തെ പരിശീലനം.
പരിശീലത്തിന് ശേഷമാണ് പരീക്ഷ. ഈ മാസം അവസാനം പോലീസ് അക്കാദമിയിലും ട്രെയിനിംഗ് കോളജിലുമായാണ് പരിശീലന ക്ലാസും പരീക്ഷയും സംഘടിപ്പിക്കുന്നത്.
Keywords: Kerala, Thiruvananthapuram, News, Examination, Police, Training program and Exam will conducted for SIs, Kerala DGP

Powered by Info News For You

Comments
Post a Comment