ആറന്മുളയിലെ ശുചീകരണ പ്രവര്‍ത്തനത്തിനിടെ മണ്ണിനടിയില്‍ നിന്ന് ലഭിച്ച തുക വീട്ടമ്മക്ക് തിരികെ നല്‍കി മാതൃകയായി
പാലാ: (www.kvartha.com 27.08.2018) ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനത്തിനിടെ മണ്ണിനടിയില്‍ നിന്ന് ലഭിച്ച തുക വീട്ടമ്മക്ക് തിരികെ നല്‍കി സേവാഭാരതി പ്രവര്‍ത്തകന്‍ മാതൃകയായി. ആറന്മുള പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒരു വീടുകള്‍ ശുചീകരിച്ചത് പാലാ-പൊന്‍കുന്നം മേഖലകളിലെ സേവാഭാരതി പ്രവര്‍ത്തകരായിരുന്നു. ഇതിനിടയിലാണ് മാക്കത്ത് വിജയകുമാരിയുടെ വീട്ടിലെ അലമാരിക്കു താഴെ ചെളി നിറഞ്ഞ ഭാഗത്തു നിന്ന് പതിനായിരത്തില്‍പ്പരം രൂപ സേവാഭാരതി പൊന്‍കുന്നം ജില്ലാ വ്യവസ്ഥാ പ്രമുഖ് കെ.ജി. സജീവിന് കിട്ടുന്നത്.
പണം നഷ്ടപ്പെട്ടുവെന്ന് കരുതി വിഷമിച്ചിരുന്ന വിജയകുമാരിക്ക് തുക കിട്ടിയപ്പോള്‍ വളരെയധികം സന്തോഷമായി. സേവാഭാരതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കെ.ജി. സജീവ്, വിജയകുമാരിക്ക് അപ്പോള്‍ തന്നെ തുക നല്‍കി. സേവാഭാരതി പ്രവര്‍ത്തകരുടെ ഈ നടപടിയെ മീനച്ചില്‍ ഹിന്ദു മഹാസംഗമം നേതാക്കള്‍ അഭിനന്ദിച്ചു. ഡോ. എന്‍. കെ. മഹാദേവന്‍, കെ.എന്‍ വാസുദേവന്‍, വി. മുരളീധരന്‍, ബിജു കൊല്ലപ്പിള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Flood, Rain, Cash, Funds, Refugee Camp, Cash found from flood spot handed over to owner.

Powered by Info News For You

Comments
Post a Comment