വിദ്യാര്‍ത്ഥി ധര്‍മം മുറുകെപ്പിടിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍
ചട്ടഞ്ചാല്‍ (www.evisionnews.co): മതവിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഇര്‍ഷാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) യുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലകളെ പരിപോഷിപ്പിക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിച്ചു. രണ്ടു സെഷനുകളിലായി നടന്ന പരിപാടിയില്‍ പ്രശസ്ത എഴുത്തുകാരന്‍ മുജീബ് ജൈഹൂനും പ്രൊഫ. ഷംസുദ്ധീന്‍ വടകരയും ക്ലാസെടുത്തു. ദാറുല്‍ ഹുദാ പബ്ലിക് പരീക്ഷയില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അബ്ദുറഹ്്മാന്‍ ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, സാലിഹ് തൊട്ടി, മല്ലം സുലൈമാന്‍ ഹാജി, സലാം ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, മുഹമ്മദ് ഫൈസി കൊടുവള്ളി, അബ്ദുല്ല അര്‍ശദി, അബ്ബാസ് ഫൈസി, സിറാജ് ഹുദവി പല്ലാര്‍, അനസ് ഹുദവി, ജുനൈദ് ഹുദവി, മന്‍സൂര്‍ ഹുദവി, റാസി ഹുദവി, ഫാറൂഖ് ഹുദവി, ജാബിര്‍ ഹുദവി, മുസ്തഫ വാഫി, സമദ് ഹുദവി, അസീസ് ഹുദവി, മുസ്തഫ ഹുദവി, ഫള്ല്‍ ഹുദവി, സുഹൈല്‍ ഹുദവി, സയ്യിദ് സൈഫുദ്ദീന്‍, സിറാജ് പെരുമ്പട്ട, ഫിറോസ് ചാനടുക്കം സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment