പ്രളയം, ഉരുള്‍പൊട്ടല്‍: ട്രെയിന്‍, ബസ് ഗതാഗതം താറുമാറായി, നിരവധി ട്രെയിനുകള്‍ റദ്ദാക്കി


തിരുവനന്തപുരം (www.evisionnews.co): കടുത്ത പ്രളയം കാരണം സംസ്ഥാനത്തെ ട്രെയിന്‍, ബസ് ഗതാഗതം താറുമാറായി. അന്തര്‍സംസ്ഥാന, സംസ്ഥാന, ദേശീയപാതകള്‍ പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ആലുവ റെയില്‍വ്വേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപനിലയിലായതോടെ എറണാകുളം- ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജലനിരപ്പ് നിരീക്ഷിച്ചതിനു ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ.

നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ഏഴു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം- ചെങ്കോട്ട റൂട്ടിലും ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, കാരയ്ക്കല്‍- എറണാകുളം എക്സ്പ്രസ് എന്നിവ പാലക്കാട്ട് യാത്ര അവസാനിപ്പിക്കും. മംഗളൂരു- തിരുവനന്തപുരം മലബാര്‍, മാവേലി എക്സ്പ്രസുകള്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുംബൈ- കന്യാകുമാരി ജയന്തി ജനത, ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ് എന്നിവ ഈറോഡ് വഴി തിരിച്ചുവിട്ടു. നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍, ചെന്നൈ- ഗുരുവായൂര്‍ എഗ്മൂര്‍ എക്സ്പ്രസ് എന്നിവ റദ്ദാക്കി. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?