ചെര്‍ക്കളം രാഷ്ട്രീയത്തോടൊപ്പം സമസ്തയെ നെഞ്ചേറ്റിയ ആദര്‍ശവാദി


ചെര്‍ക്കള (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്‌റസാ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെയും സംയുകത ആഭിമുഖ്യത്തില്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നടന്നു. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ സമസ്ത വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി അവര്‍കളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി താഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി അധ്യക്ഷത വഹിച്ചു..

ചെര്‍ക്കളം അബ്ദുള്ള സജീവ രാഷ്ട്രീയത്തോടൊപ്പം സമസ്തയെയും സുന്നത്ത് ജമാഅത്തും നെഞ്ചേറ്റിയ തികഞ്ഞ ആദര്‍ശ വാദിയായിരുന്നുവെന്നു ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പറഞ്ഞു. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി തഹ്ലീല്‍ സദസിന് നേതൃത്വം നല്‍കി. ചെങ്കളം അബ്ദുല്ല ഫൈസി, ദാവൂദ് ഹാജി ചിത്താരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ എന്‍.എ.സി അബ്ദുല്‍ റഹിമാന്‍ ഹാജി, സാലൂദ് നിസാമി, മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള, അഷ്റഫ് മൗലവി മര്‍ദ്ദള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൂസ ഹാജി ചേരൂര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?