മുറവിളിക്കൊടുവില്‍ ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ച് നഗരസഭ

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2018) കക്കൂസ് മലിനജലവും മാലിന്യവും കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിച്ച കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരം ഇനി സുഗന്ധം നിറയും. കംഫര്‍ട്ട് സ്റ്റേഷനിലെ ടാങ്ക് ചോര്‍ന്ന് ഒലിച്ചിറങ്ങിയ മലിനജലവും കുന്നുകൂടിയ മാലിന്യവും കാരണം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദുര്‍ഗന്ധം കൊണ്ട് വ്യാപാരികളും യാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് നടപടിയുമായി നഗരസഭ രംഗത്ത് വന്നത്.

കക്കൂസ് മാലിന്യവും മറ്റു മാലിന്യങ്ങളും ജെസിബി ഉപയോഗിച്ച് പൂര്‍ണ്ണമായും നീക്കം ചെയ്തു. ഇവിടെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൂന്തോട്ടം സ്ഥാപിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. കാലവര്‍ഷം കനത്തതോടെ ഇവിടെ നിന്നുള്ള മലിനജലം പരിസരങ്ങളിലേക്കും ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ വ്യാപാരികളും യാത്രക്കാരും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു.

വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കടകളിലിരിക്കാനോ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാനോ കഴിയാത്ത ദുരിതമായിരുന്നു.
ദുര്‍ഗന്ധം ശ്വസിച്ച് പലരും അസ്വസ്ഥരാകുന്നതും ഛര്‍ദ്ദിക്കുന്നതും പതിവ് കാഴ്ചകളായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Kanhangad-Municipality, Bus Stand Cleaned by Municipality
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?