കുടിവെള്ള പരിശോധനയ്ക്ക് മൊബൈല്‍ ലാബ് ഉടന്‍ ആലപ്പുഴയിലെത്തുമെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: (www.kvartha.com 03.08.2018) ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം എന്നതു പരിഗണിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈല്‍ ലാബിന്റെ സേവനവും ജില്ലയ്ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ചയോ അടുത്ത ദിവസമോ അത് ജില്ലയിലെത്തുമെന്ന് മന്ത്രി പറഞ്ഞു. കലക്ട്രേറ്റിലെ ദുരിതാശ്വാസ അവലോകന യോഗത്തിലാണ് ടീച്ചര്‍ ഇക്കാര്യം അറിയിച്ചത്. വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ജാഗ്രത ആരോഗ്യമേഖലയില്‍ നല്‍കേണ്ടതായി വരും. ഒരു ഏറ്റവും താഴെത്തട്ടില്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുംവിധം ഒരു മൈക്രോ പ്ലാന്‍ ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും.

A mobile lab to test quality of drinking water arrive in Alappuzha, Alappuzha, News, Trending, Drinking Water, Food, Health, Health & Fitness, Mobile, Health Minister, Report, Kerala

സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് റിപ്പോര്‍ട്ടിങും വിവരശേഖരണവും ഫലവത്താക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പരാതികളും മറ്റുമുണ്ടെങ്കിലും നാടൊന്നാകെ ഒരുമിച്ചു നിന്നാണ് ഈ വിപത്തിനെ ഇവിടെ നേരിടുന്നത്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാഗത്തു നിന്നും പിന്തുണയും സഹകരണവും ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം ഇനിയുള്ള നാളുകളില്‍ കൂടുതല്‍ ജാഗ്രതയോടെ തുടരേണ്ടതുണ്ട്. വെള്ളത്തില്‍ മുങ്ങിയ പുളിങ്കുന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നന്നായി പുന:സംഘടിപ്പിക്കേണ്ടതുണ്ടെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടി.

ശുചീകരണ പ്രവര്‍ത്തനത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം സംഘടിപ്പിക്കണം. ആരോഗ്യസേനയുടെ പ്രവര്‍ത്തനം എല്ലാ വീടുകളിലും എത്തുന്നുവെന്നുറപ്പാക്കണം. കുട്ടികളുടെയും പ്രായമായവരുടെയും ചികിത്സ കൂടുതല്‍ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A mobile lab to test quality of drinking water arrive in Alappuzha, Alappuzha, News, Trending, Drinking Water, Food, Health, Health & Fitness, Mobile, Health Minister, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?