ബാര വില്ലേജ് ഓഫീസില്‍ സ്ഥിരം ഓഫീസറില്ല: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

ഉദുമ (www.evisionnews.co): മാങ്ങാട് വില്ലേജ് ഓഫീസില്‍ സ്ഥിരം ഓഫീസര്‍ ഇല്ലാത്തതിനാല്‍ പല ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു. റേഷന്‍കാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടിയും നികുതി ഓണ്‍ലൈന്‍ ആയതുമായി ബന്ധപ്പെട്ടും വില്ലേജില്‍ എത്തുന്ന ജനങ്ങള്‍ക്ക് സ്ഥിരം വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ മടങ്ങി പോകേണ്ടി വരുന്നു. നികുതിയും മറ്റു സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആയതുമൂലം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയുന്ന ഉദ്യോഗസ്ഥരുടെ അഭാവം കാരണം ജനങ്ങള്‍ വില്ലേജ് സംബന്ധമായ ഒരു കാര്യവും നടക്കാതെ പോകുന്നു. 

നേരത്തെയുണ്ടായ ഓഫീസര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് ലീവില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനു പരിഹാരം കാണേണ്ട കലക്ടര്‍ തന്നെ ജില്ലയില്‍ ഇല്ലാതെ ഒരു മാസത്തോളമായി. റവന്യൂ സംവിധാനം താറുമാറായി കിടക്കുന്ന അവസരത്തില്‍ ഇനിയും ജനങ്ങളെ തെരുവിലിറക്കാതെ ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു. അല്ലാത്തപക്ഷം വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബര്‍ അവസാന വാരം മണ്ഡലം റാലിയോട് കൂടി കോണ്‍ഗ്രസ് പൊതു സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു . പ്രസിഡണ്ട് വാസു മാങ്ങാടിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ ഉദ്ഘാടനം ചെയ്തു .ഭാസ്‌കരന്‍ നായര്‍ ,അന്‍വര്‍ മാങ്ങാട് ,പ്രഭാകരന്‍ തെക്കേക്കര, എന്‍.ചന്ദ്രന്‍, ശ്രീധരന്‍ വയലില്‍,കണ്ണന്‍ കണ്ണിക്കുളങ്ങര, കെ.വി അപ്പു ,കെ.വി. ശോഭന, ശാന്ത കൃഷ്ണന്‍, കെ.വി അബ്ബാസ് ,മധു കുണ്ടോളംപാറ എന്നിവര്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?