വണ്ണപ്പുറത്തെ കൂട്ട കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമല്ല; പ്രതികള്‍ അടുപ്പക്കാര്‍, എസ് പി

തൊടുപുഴ: (www.kvartha.com 03.08.2018) ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയതു മോഷണശ്രമത്തിനിടെയല്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയതു കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി പറഞ്ഞു.

പോലീസിന്റെ ആദ്യ ഘട്ട നിഗമനങ്ങളെ ശരിവയ്ക്കുന്ന രീതിയിലണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണ ശ്രമമല്ല കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള രണ്ടുപേരില്‍ ഒരാള്‍ നെടുംകണ്ടം സ്വദേശിയാണ്. ഇയാള്‍ക്ക് സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തര്‍ക്കമുണ്ടെന്നും പോലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതില്‍നിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയില്‍ എടുത്തത്.

S P about Thodupuzha mass murder, Thodupuzha, News, Local-News, Trending, Murder case, Police, Custody, Kerala

സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സ്‌പെക്ട്ര സാങ്കേതിക വിദ്യ ഉപയോഗിച്ചു ഫോണ്‍ ടവര്‍ കേന്ദ്രികരിച്ചു കോള്‍ വിവരങ്ങള്‍ വിശകലനം ചെയ്യും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോണ്‍ വിവരങ്ങളും പോലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലപാതകികള്‍ അല്ലെന്നും പോലീസ് പറയുന്നു.

എന്നാല്‍ ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയത് മോഷണ സംഘമെന്നുതന്നെ ഉറപ്പിച്ചിരിക്കയാണ് ബന്ധുക്കള്‍. ധാരാളം സ്വര്‍ണം ഉപയോഗിക്കുന്നവരായിരുന്നു കൊല്ലപ്പെട്ടവരെന്നും മുപ്പത് പവനോളം കാണാനില്ലെന്നും ആണു സൂചന. കഴിഞ്ഞ മാസവും ഇവര്‍ സ്വര്‍ണം വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മകള്‍ ആര്‍ഷയുടെ മുറിയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.

അലമാര പൂട്ടിയിരുന്നില്ലെന്നും സുശീലയുടെ ചേച്ചി ഓമന പറയുന്നു. എന്നാല്‍ വീട്ടില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആഭരണങ്ങള്‍ കണ്ടെത്താനായില്ല. വീടുപണി നേരത്തെ തീര്‍ക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കില്ലെന്നും കൃഷ്ണന്‍ പറഞ്ഞിരുന്നു. അതേസമയം, ഒന്നിലേറെ ആളുകള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണു പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: S P about Thodupuzha mass murder, Thodupuzha, News, Local-News, Trending, Murder case, Police, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?