പള്ളിക്കരയില്‍ മീന്‍ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു
കാസര്‍കോട് (www.evisionnews.co): മീന്‍ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. തമിഴ്നാട് സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പള്ളിക്കര മേല്‍പാലത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം. ഇതേതുടര്‍ന്ന് കെ.എസ്.ടി.പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Powered by Info News For You
Comments
Post a Comment