തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്നേ; ഒബിസി പ്രീണനവുമായി ബിജെപി; യുപിയിലെ എല്ലാ ജില്ലകളിലും റോഡിന് കര്‍പൂരി ഠാക്കൂറിന്റെ പേര് നല്‍കും
ലഖ്‌നൗ: (www.kvartha.com 10.08.2018) യുപിയില്‍ മറ്റ് പിന്നോക്ക സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ പ്രീണന തന്ത്രവുമായി ബിജെപി. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമുദായത്തിന്റെ വോട്ട് ബാങ്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപിയുടെ നീക്കം. യുപിയിലെ എല്ലാ ജില്ലകളിലും റോഡിന് സോഷ്യലിസ്റ്റ് നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പൂരി ഠാക്കൂറിന്റെ പേര് നല്‍കുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ അറിയിച്ചു. ബീഹാറില്‍ ഏറ്റവും പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കര്‍പൂരി ഠാക്കൂര്‍. 1988ലാണ് ഇദ്ദേഹം മരിച്ചത്.
യാദവരല്ലാത്ത പിന്നോക്ക സമുദായംഗമാണ് മൗര്യ. ബാര്‍ബര്‍ സമുദായാംഗമാണ് കര്‍പൂരി ഠാക്കൂര്‍.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും നരേന്ദ്ര മോഡിയെ വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ ശ്രമിക്കുകയാണെന്നും ഒബി സി സമുദായം മോഡിക്കൊപ്പം നില്‍ക്കണമെന്നും മൗര്യ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In fact, the BJP has decided to reach out to OBC castes in UP by holding Samajik Pratinidhi Baithaks, as many as 40 meetings with caste representatives in the state capital. These meetings started on Tuesday and today’s was the third meeting.

Keywords: National, Politics, UP
Powered by Info News For You

Comments
Post a Comment