വര്‍ഗീയതക്കും ലഹരിക്കുമെതിരെ ബോധവത്കരണമായി കലാലയം സ്‌നേഹദൂത്

കാസര്‍കോട് (www.evisionnews.co): വര്‍ഗീയത, ലഹരി, റാഗിംഗ് എന്നിവക്കെതിരെ ബോധവത്കരണമായി കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി കലാലയം സ്‌നേഹദൂത് സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുള്ള, ഗസല്‍ ഉമ്പായി, ആയിഷ കണിയം പറമ്പില്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദലി വിഷയമവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സെക്രട്ടറി യൂസഫ് കട്ടത്തടുക്ക, ഇശല്‍കൂട്ടം സംസ്ഥന സെക്രട്ടറി മുഹമ്മദലി സിനാന്‍ എന്നിവര്‍ സ്‌നേഹഗാനം അവതരിപ്പിച്ചു. ഷരീഫ് കാപ്പില്‍, ഫാറൂഖ് ഖാസ്മി, ഹെഡ്മാസ്റ്റര്‍ ഹമീദ് മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് മഹ്്മൂദ് ബള്ളൂര്‍, എസ്എംസി ചെയര്‍മാന്‍ അബ്ദുറഹ്്മാന്‍ ഹാജി, ദീപേഷ് പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?