കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദേശം
കാസര്‍കോട് (www.evisionnews.co): മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ ജില്ലാ ഭരണകൂടത്തിന്റെ അതിജാഗ്രതാ നിര്‍ദേശം. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നതിനും മറ്റു സാഹസിക പ്രവൃത്തികള്‍ക്കും നിരോധനമുണ്ട്. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കണമെന്നും തീരദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കി. എ.ഡി.എം എന്‍. ദേവീദാസ്, ആര്‍.ഡി.ഒമാരായ അബ്ദുസമദ്, സി. ബിജു വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment