സി പി എം പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ രണ്ടംഗസംഘം; ബി ജെ പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു; രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്ന് എസ് പി, ഹര്‍ത്താല്‍ പൂര്‍ണം

കാസര്‍കോട്: (www.kvartha.com 06.08.2018) ഉപ്പള സോങ്കാലില്‍ ബി ജെ പി പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച സി പി എം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ (21) കൊലപാതകത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്നും എസ് പി എ ശ്രീനിവാസന്‍ അറിയിച്ചു.

ബൈക്കിലെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികള്‍ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും, മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

BJP activists booked in Uppala CPM activist murder case,kasaragod, News, Local-News, Murder case, CPM, BJP, Politics, Police, bike, Karnataka, Mangalore, Case, Kerala

അതേസമയം ബി ജെ പി പ്രവര്‍ത്തകനായ അശ്വത്തിനെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 302 വകുപ്പുപ്രകാരം കൊലക്കുറ്റവും റെഡ് വിത്ത് 34ഐ പി സി പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ദിഖ് (23 )ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. അനധികൃത മദ്യവില്‍പന തകൃതിയായി നടക്കുന്നയിടമാണ് സോങ്കാല്‍. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം എതിര്‍ത്തിരുന്നു. പലതവണ അബൂബക്കറും കൂട്ടരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദിഖിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞുനിറുത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഉടന്‍ അബൂബക്കര്‍ സിദ്ദിഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. സിദ്ദിഖിനെ കുത്തിവീഴത്തിയതിന് പിന്നാലെ അക്രമികള്‍ അതേ ബൈക്കുകളില്‍ തന്നെ രക്ഷപ്പെട്ടു.

അതിനിടെ സിദ്ദിഖിന്റെ മൃതദേഹം മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സി പി എം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം ഉപ്പള കുക്കാറില്‍ ബസിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു.

ഉപ്പള ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടയടപ്പിക്കാനെത്തിയത് പോലീസുമായി നേരിയ വാക്കുതര്‍ക്കത്തിനിടയാക്കി. പിന്നീട് പോലീസ് ഇടപെട്ട് ഹര്‍ത്താല്‍ അനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP activists booked in Uppala CPM activist murder case,kasaragod, News, Local-News, Murder case, CPM, BJP, Politics, Police, bike, Karnataka, Mangalore, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?