തോല്‍വിക്ക് ഇനി ബീഫിനെ പഴിക്കാം; ട്വീറ്റ് ചെയ്ത ബിസിസിഐ കുടുങ്ങി

ലണ്ടന്‍: (www.kvartha.com 15.08.2018) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ദാരുണമായ തോല്‍വികള്‍ക്ക് ഇനി ബീഫിനെ പഴിക്കാം. മലയാളികള്‍ പൊറോട്ടയും ബീഫും കഴിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുമ്പോള്‍ ബിഫ് മെനുവില്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷുകാര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപണം. ശരാശരി ഉത്തരേന്ത്യക്കാര്‍ക്ക് ബിഫ് കഴിക്കുക മഹാപാപമാണ്.

ഗോഹത്യ കൊടും പാതകമായി കണക്കാക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുന്നിലേക്കു നല്‍കിയ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയത് പുലിവാലായി.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ പര്യടനം ദുരന്തത്തിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ ഭക്ഷണമെനുവിനെ ചൊല്ലി കലാപത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തകര്‍ന്ന ഇന്ത്യ ലോര്‍ഡ്സ് ടെസ്റ്റിലും പ്രതീക്ഷകള്‍ ബാക്കിവെയ്ക്കാതെ തോല്‍വിയടഞ്ഞിരുന്നു. ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

ക്രിസ് വോക്സും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലി തളര്‍ത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇതിനെല്ലാം ബീഫ് മെനുവില്‍ ഉള്‍പ്പെടുത്തിയതിനെയാണ് കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ തോല്‍വിയോടൊപ്പം ചര്‍ച്ചയാകുന്നത് മൂന്നാം ദിനം ഉച്ചയ്ക്ക് ഇന്ത്യന്‍ ടീം കഴിച്ച ഭക്ഷണമാണ്. ലഞ്ച് മെനുവിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലുണ്ടായത്.

ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് 'ഡക്കി'ല്ലേയെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ ഇപ്പോള്‍ ആ മെനുവിലെ ബീഫിനെച്ചൊല്ലിയാണ് വിവാദം. ചിക്കനും ചെമ്മീനും ബീഫ് പാസ്തയും പനീറുമെല്ലാം മെനുവിലുണ്ട്. ഇതില്‍ ബീഫ് പാസ്ത എന്തിന് ഇന്ത്യന്‍ ടീമംഗങ്ങള്‍ നല്‍കി എന്നാണ് ഒരുകൂട്ടം ആളുകള്‍ ചോദിക്കുന്നത്. ബീഫോ ? ഇതെങ്ങനെ സമ്മതിച്ചുകൊടുക്കും? എന്നാണ് ഒരു ട്വീറ്റ്. ഇത് അംഗീകരിക്കാനാവില്ലെന്നും അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: London, News, Sports, World, BCCI, Cricket, Team India gets served beef in Lords, BCCI tweets the food menu
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?