ഉദുമയില്‍ യൂത്ത് ലീഗ് യൂണിറ്റ് ഡെ ആചരിക്കും
മേല്‍പറമ്പ് (www.evisionnews.co): രാജ്യത്തിന്റെ മതേതരത്വവും മതസൗഹാദവും ഊട്ടിയുറപ്പിക്കുന്നതിനും ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരെ ജാതി മതഭേദമന്യെ ഏകീകരിക്കുന്നതിനും സ്വാതന്ത്ര്യദിനത്തില്‍ ശാഖാ കേന്ദ്രങ്ങളില്‍ യൂണിറ്റ് ഡെ ആചരിക്കാന്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. രാവിലെ ഏഴരമണിക്ക് ആരംഭിച്ച് എട്ടരമണിക്ക് സമാപിക്കുന്ന യുണിറ്റ് ഡെയില്‍ പ്രമേയ പ്രഭാഷണം, പ്രതിജ്ഞ, ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനാലാപനം തുടങ്ങിയ നടക്കും. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രിഡം ക്വിസ്, ദേശഭക്തി ഗാനാലാപന മത്സരം എന്നിവ സംഘടിപിക്കും.
ആഗസ്റ്റ്31ന് മുമ്പ് പഞ്ചായാത്ത് തലങ്ങളില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് ജില്ലാ മണ്ഡലം ക്യാപ്റ്റന്‍മാര്‍ പരിശീലനം നല്‍കും. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ പരിപാടി വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ആഷിഖ് പള്ളിക്കര വൈറ്റ്ഗാര്‍ഡ് പരിശീലനം വിശദീകരിച്ചു. നിസാര്‍ തങ്ങള്‍, അസ്്‌ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ടത്തില്‍, എം.ബി ഷാനവാസ്, ഉസാം പള്ളങ്കോട്, ആബിദ് മാങ്ങാട്, അബ്ദുല്ല ഒരവങ്കര, ഹൈദരലി പടുപ്പ്, നൗഷാദ് മാസ്തി ഗുഡ്ഡ, മജീദ് അല്‍ ഫലാഹ്, റംസീര്‍ പള്ളങ്കോട് ചര്‍ച്ചയില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment