പീസ് പബ്ലിക് സ്‌കൂളില്‍ വര്‍ണാഭമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പെരിയടുക്ക (www.evisionnews.co): സ്വതന്ത്ര ഇന്ത്യയുടെ 72മത് സ്വതന്ത്ര്യദിനം വര്‍ണാഭമായി പീസ് പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ.എ.എം കുഞ്ഞി പതാക ഉയര്‍ത്തി. ചെയര്‍മാന്‍ ഡോ: എം.എ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോടിന്റെ അഭിമാനവും പ്രശസ്ത കവിയുമായ ഇബ്രാഹിം അങ്കോളയെയും ജില്ലാ സ്റ്റേഷനറി ഓഫീസര്‍ നാഗേഷ് തെരുവത്തിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.
സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയായ സുഹ്‌റത് സിതാരയുടെ 'ഏര്‍ത് ടു നെപ്ട്യൂണ്‍' എന്ന നോവല്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സിപാലിന് കൈമാറി ഇബ്രാഹിം അങ്കോള പ്രകാശനം ചെയ്തു. അക്ഷര ലോകത്ത് പുതിയൊരു സംഭവനയുമായി കടന്നുവന്ന യുവ പ്രതിഭയെ പരിപാടിയില്‍ സംബന്ധിച്ച സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുമോദിച്ചു. ടി.എ ഷാഫി, എന്‍.എ അബൂബക്കര്‍, സി.എല്‍ ഹമീദ്, അഡ്വ: നാരായണന്‍, ശുഹൈബ് വൈസ്രോയി, ശിഹാബ് വൈസ്രോയി, സ്‌കൂള്‍ മാനേജര്‍ ഷംസുദ്ദീന്‍, ടീച്ചര്‍ ഇന്‍ചാര്‍ജ് റൈഹാന, അക്കാഡമിക് കോര്‍ഡിനേറ്റര്‍ റൈഹാന, പ്രീപ്രൈമറി കോര്‍ഡിനേറ്റര്‍ തന്‍വീന്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഹമ്മദ് സാഹീം, ഹിശാം അബ്ദുല്ല എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മറിയം ഇന്ശാഹ സ്വാഗതവും സൈനബത് ശിന്‍സി നന്ദി പറഞ്ഞു.
Powered by Info News For You

Comments
Post a Comment