അറവുശാലയില്‍ നിന്നും വിരണ്ടോടിയ പോത്ത് കടലില്‍ ചാടി; തിരമാലയില്‍ അകപ്പെട്ട പോത്തിനെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.08.2018) അറവുശാലയില്‍ നിന്നും വിരണ്ടോടിയ പോത്ത് കടലില്‍ ചാടി. തിരമാലയില്‍ അകപ്പെട്ട പോത്തിനെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പടന്ന ഭാഗത്തുനിന്നും ബുധനാഴ്ച ഓടിപ്പോയ പോത്താണ് വെള്ളിയാഴ്ച മാവിലാക്കടപ്പുറം പാലം വഴി വലിയപറമ്പില്‍ എത്തിയത്.

തുടര്‍ന്ന് തീരദേശപാത വഴി ഓടിയ പോത്ത് പഞ്ചായത്ത് ഓഫീസിനു സമീപം കടലില്‍ ചാടുകയായിരുന്നു. തിരമാലയില്‍ അകപ്പെട്ടതോടെ കടലില്‍ ഉള്ളിലേക്കു പോയ പോത്തിനെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ഫൈബര്‍ വഞ്ചിയുമായി പിന്തുടര്‍ന്നു. കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മറ്റു വഞ്ചികളിലെ തൊഴിലാളികളും വിവരമറിഞ്ഞ് സ്ഥലത്തെത്തി കയര്‍ എറിഞ്ഞ് പോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.

അറവുശാലയില്‍ നിന്നുമാണ് പോത്ത് വിരണ്ടോടിയത്. തുടര്‍ന്ന് പോത്തിനെ പിന്തുടര്‍ന്നെങ്കിലും ഉടമസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. കണ്ടെത്താനാകാതിരുന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Padanna, Valiyaparamba, Top-Headlines, Buffalo jump to sea; rescued by fishermen
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?