സ്‌കൂള്‍ കേന്ദ്രീകരിച്ച് സംഘടനാ പ്രവര്‍ത്തനവുമായി ആര്‍ എസ് എസ്; സ്‌കൂള്‍ പ്രവര്‍ത്തി സമയത്തിനിടയക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സമീപത്തെ കെട്ടിടത്തില്‍ പരിശീലനം

കാസര്‍കോട്: (www.kasargodvartha.com 13.08.2018) പരവനടുക്കത്ത് സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കേന്ദ്രീകരിച്ച് സജീവപ്രവര്‍ത്തനവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങിയതായി ആക്ഷേപം. വിദ്യാലയങ്ങളില്‍ കക്ഷി രാഷ്ട്രീയവും സംഘടനാപ്രവര്‍ത്തനവും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമം നിലനില്‍ക്കെയാണ് ആര്‍ എസ് എസ്, വി എച്ച് പി, എ ബി വി പി സംഘടനകള്‍ വിദ്യാലയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.

സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്ന ജൂണ്‍ മാസത്തില്‍ 'കാവിക്കോട്ടയിലേക്ക് സ്വാഗതം' എന്നെഴുതിയ ഫ്ളക്സ് ബോര്‍ഡ് സ്‌കൂള്‍ ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്ന പരാമര്‍ശങ്ങളടങ്ങിയ വി എച്ച് പിയുടെ ഒരു കാര്‍ഡും സ്‌കൂളില്‍ വിതരണം ചെയ്തിരുന്നതായി പരാതിയുയര്‍ന്നിരുന്നു.
 Kerala, kasaragod, Paravanadukkam, news, RSS, Students, school, Training Class, RSS acting in school violating High Court restriction

ഇപ്പോള്‍ വെള്ളിയാഴ്ച്ചകളില്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയത്തിനിടയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സമീപത്തെ ഒരു കെട്ടിടത്തില്‍ ആര്‍ എസ് എസ്സിന്റെ കീഴില്‍ പരിശീലനവും നല്‍കിവരുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും പറയുന്നത്. തീവ്ര സ്വഭാവമുള്ള ഇത്തരം സംഘടനകള്‍ പരസ്യമായി തന്നെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്‌കൂളധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. വിദ്യാലയത്തിനകത്ത് വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിനും പരാതി നല്‍കുമെന്ന് എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Paravanadukkam, news, RSS, Students, school, Training Class, RSS acting in school violating High Court restriction


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?