പതിനാറാം വയസിൽ ലൈംഗിക പീഡനത്തിനിരയായത് ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞ് ജയിലിൽ കഴിയുന്ന പ്രമുഖ മാവോയിസ്റ്റ് ദമ്പതികളുടെ മകൾ; പീഡിപ്പിച്ചത് രക്ഷകനായ മാവോയിസ്റ്റ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

തൃശൂർ: (www.kvartha.com 01.08.2018) രക്ഷകനായി അവതരിച്ച പ്രമുഖ സാമൂഹ്യപ്രവർത്തകൻ തന്നെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാവോയിസ്റ്റ് ദമ്പതികളുടെ മകൾ.

ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളാണ് ഫേസ്ബുക്കിലൂടെ തനിക്കുണ്ടായ പീഡനത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് അവൾ പറയുന്നു. പോസ്റ്റിലൂടെ ആരോപണം ഉയർത്തിയിട്ടുള്ള ആക്ടിവിസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ രോഷപ്രകടനം ശക്തമാവുകയാണ്.
Maoist leader's daughter abused by activist, Thrissur, News, Facebook, post, Maoist, Molestation, Crime, Criminal Case, Allegation, Social Network, Kerala

പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇതാണ്:

ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു അയാളെ കാണുന്നത്‌. വീട്ടിൽ അക്കാലത്ത്‌ നിരന്തരമായി ഉണ്ടായിരുന്ന പോലീസ്‌ റെയ്ഡുകളിൽ പ്രതിഷേധിച്ച്‌ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട്‌ എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു അയാളെ ഞാൻ കാണുന്നത്‌.

അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്‌. അക്കാലത്ത്‌ എന്റെടുത്ത്‌ കമ്മ്യൂണിസത്തെക്കുറിച്ച്‌ ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട്‌ എന്ന് അയാൾ എന്നും പറയുമായിരുന്നു.

ഞാൻ മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്‌. അയാളത്‌ ചുരുക്കപേരാക്കി. അക്കാലത്ത്‌ എല്ലാ സ്കൂൾ അവധിക്കും ഞാൻ അദ്ദേഹത്തിന്റെയും ഭാര്യയുടെയുമൊപ്പം അവരുടെ കണ്ണൂർ പിലാത്തറയുലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ അയാൾ എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കിടത്തിയിരുന്നത്‌. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത്‌ കിടക്കാൻ ഭയപ്പെടുന്നത്‌. ലൈംഗികത എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത്‌ കിടക്കാൻ ഭയപ്പെടുന്നതെന്നും.

ഒരു ദിവസം ഭാര്യയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് അയാൾ വിളിക്കുമ്പോള്‍ പറഞ്ഞു കുറേകരഞ്ഞു. അവർക്ക്‌ വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട്‌ എന്നെ അവർക്ക്‌ സംശയമാണെന്നും പറഞ്ഞു. എന്നെ അത്‌ വല്ലാതെ തളർത്തി. അന്നൊക്കെ അദ്ദേഹത്തിന്റെ ഭാര്യയോട് വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്‌.

പിന്നീട്‌ ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത്‌ അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത്‌ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത്‌ പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ്‌ ചെയ്തു.

എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത്‌ ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്‌. പിന്നീട്‌ എന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്‌. അന്ന് അയാളുടെ സുഹൃത്തുക്കളായ പല പെൺകുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയോട് കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത്‌ അയാൾ എന്നെക്കുറിച്ച്‌ അവരോട് പറഞ്ഞിരുന്നത്‌ ഞാൻ അയാളോട്‌ പ്രണയഭ്യർത്ഥന നടത്തിയെന്നും അവർ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും. അവരോടും എന്നോടും മറ്റു പെൺകുട്ടികളോടുമുള്ള അയാളുടെ ചതി മനസിലാക്കിയിട്ടായിരുന്നു . അന്ന് അവർ എന്നോട്‌ പറഞ്ഞത്‌ അയാൾക്ക്‌ ഒരു പെൺകുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ അയാളുടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം.

അവരുടെ പോസ്റ്റിനു അന്ന് ഒരു പെൺകുട്ടി എഴുതിയത്‌ അയാൾ എന്റെയടുത്തും മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്‌. ആ പെൺകുട്ടി ഫേക്ക്‌ അല്ല. ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക്‌ വളരെ വലുതായിരുന്നു... ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്‌. അയാളുടെ പൊയ്‌മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത്‌ പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്‌. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maoist leader's daughter abused by activist, Thrissur, News, Facebook, post, Maoist, Molestation, Crime, Criminal Case, Allegation, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?